ജിദ്ദ: 'നിയമലംഘകര്‍ ഇല്ലാത്ത രാജ്യം' എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ മാസം പതിനഞ്ചിന് ആരംഭിച്ച റൈഡില്‍ 2,07,179നിയമലംഘകര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച വരെയുള്ള കണക്കാണിത്. പിടിയിലായവരില്‍ 1,13,536 പേര്‍ താമസ നിയമലംഘകരും, 64,829 പേര്‍ തൊഴില്‍ നിയമലംഘകരും, 28,814 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘകരുമാണ്. 2263 പേരെ നുഴഞ്ഞു കയറ്റത്തിനിടെ പിടികൂടി. ഇതില്‍ എഴുപത്തിനാല് ശതമാനം എത്യോപ്യക്കാരാന്. നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 436 പേര്‍ പിടിയിലായി. ഇതില്‍ എണ്‍പത് പേര്‍ സ്വദേശികള്‍ ആണ്. 14,833 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതില്‍ 1773 പേര്‍ സ്ത്രീകളാണ്.
