തിരുവനന്തപുരം: മുന്‍ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യചാനല്‍ ഓഫീസില്‍ പൊലീസ് പരിശോധന. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസവും ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാനൽ സിഇഒ അടക്കമുള്ളവർക്കെതിരെ നോട്ടീസും അയച്ചിരുന്നു. ചാനല്‍ മേധാവിയടക്കം 9 പ്രതികള്‍ക്കാണ് വീണ്ടും പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. . ഇന്നലെ നോട്ടീസ് നല്കിയെങ്കിലും ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു. ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.