ലേബര്‍ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിരേ‍ദേശ പ്രകാരമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തൃക്കാക്കര നഗരസഭയിലെ വിവിധ ക്യാമ്പുകളില്‍ സംഘമെത്തി.പല ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. 700 ഓളം തൊഴിലാളികളുള്ള ക്യാമ്പില്‍ ആകെയുള്ളത് 25 ശുചിമുറികള്‍ മാത്രം. ഉള്ളവയെല്ലാം അതീവ ശോചനീയാവസ്ഥയിലും. 

മലിനമായ വെള്ളമാണ് തൊഴിലാളികളികള്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്നത്. ക്യാമ്പിന് സമീപത്തായി ഒഴുകുന്ന കാനയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തി. തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വസ്തുക്കള്‍ കണ്ടെടുത്തു. മാനദണ്ഡള്‍ പാലിക്കാത്ത ക്യാമ്പുകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. നിശ്ചിത സമത്തിനകം ന്യൂനതകള്‍ പരിഹരിച്ചില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.