തിരുവനന്തപുരം: പെട്രോള്‍ പമ്പുകളിൽ പരിശോധന ശക്തമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്. പെട്രോളിന്റെ ശുദ്ധിയെ കുറിച്ചടക്കം പരാതികള്‍ കൂടിവരുന്നെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. 5 പമ്പുകള്‍ക്കെതിരെ ആദ്യ ഘട്ടപരിശോധനയിൽ നടപടി സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലീഗല്‍ മെട്രോളജി വകുപ്പിന്റെ 28 സംഘങ്ങലാണ് സംസ്ഥാന വ്യാപക പരിശോധനയ്ക്കായി ഇറങ്ങിയത്. പെട്രോളില്‍ വെള്ളത്തിന്റെ സാന്നിധ്യമടക്കം നിരവധി പരാതികള്‍ കൂടി വരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ദിവസേനയുള്ള വില വ്യത്യാസമെന്ന കേന്ദ്രതീരുമാനം വന്നതോടെ അളവിലും കൃതൃതമത്വം നടക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഫീല്‍ഡ് ടെസ്റ്റ് മെഷര്‍ എന്ന യന്ത്രസഹായത്തോടെയാണ് കണക്കെടുപ്പ്. ക്രമക്കേട് കണ്ടെത്തിയവര്ക്ക് എതിരെ കാരണം കാണിക്കല്‍ നോട്ടീസും, ഗുരുതര വീഴ്ച വരുത്തുന്നവര്ക്ക് എതിര നിയമനടപടിയുമാണ് വകുപ്പ് കൈകൊള്ളുക.