കൊച്ചി: പൊതുമേഖല സ്ഥാപനമായ കിറ്റ്കോ ആസ്ഥാനത്ത് വനം വകുപ്പ് റെയ്ഡ്. വനം വകുപ്പിന്‍റെ അനുമതിയില്ലാതെ വനത്തിൽ കയറി തേൻ ശേഖരിച്ച് വിൽപ്പന നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. 

റെയ്ഡില്‍ 640 കിലോ കാട്ടുതേൻ പിടിച്ചെടുത്തു. വനവിഭവം പാസില്ലാതെ കടത്തിയതിന് കിറ്റ്കോക്ക് എതിരെ കേസെടുക്കും

എന്നാല്‍ ആദിവാസി ക്ഷേമത്തിനായി ഉള്ള സി എസ് ആർ പദ്ധതി പ്രകാരമാണ് തേന്‍ ശേഖരിച്ചതെന്നാണ് കിറ്റ്കോ പറയുന്നത്. തേൻ ശേഖരണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് വനം വകുപ്പ് പ്രതികരിച്ചു.