റയിൽവേ യോഗം പ്രഹസനമാക്കി കേരളത്തില്‍ നിന്നുള്ള എംപിമാർ. ദക്ഷിണ റെയിൽവേ ജനറൽ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് അഞ്ച് എംപിമാർ മാത്രമാണ്. എല്‍ഡിഎഫ് എംപിമാർ ആരും യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേൾക്കാനായാണ് യോഗം വിളിച്ചത്.

20 ലോക്സഭാ എംപിമാരിൽ പങ്കെടുക്കുന്നത് നാലുപേർ മാത്രമാണ്. ഒൻപത് രാജ്യസഭാ എംപിമാരിൽ യോഗത്തിനെതിയത് പി വി അബ്ദുൽ വഹാബ് മാത്രമാണ്. കെ സി വേണുഗോപാൽ, എം കെ രാഘവൻ, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 


തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് രാജ്യസഭാ എംപിമാരും തിരുവനന്തപുരത്തെ യോഗത്തിനെത്തി. രാജ്യസഭംഗങ്ങളായ എ വിജയകുമാറും, വിജിലാ സത്യനാഥുമാണ് തമിഴ്നാട് പ്രതിനിധികൾ. പുതുതായി ചുമതലയേറ്റ ജനറൽ മാനേജർ ആർ കെ കുൽശ്രേഷ്‌ഠയാണ് യോഗം വിളിച്ചത്. ബിജെപി എംപിമാരും യോഗത്തിന് എത്തിയില്ല.