വിവിധ സംസ്ഥാന സര്‍ക്കാറുകളും സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും കേരളത്തിലേക്ക് വേണ്ടി ശേഖരിച്ച വസ്തുക്കള്‍ സൗജന്യമായി ട്രെയിനുകളില്‍ കേരളത്തിലെത്തിക്കുമെന്നും റെയില്‍വെ അറിയിച്ചു.

ദില്ലി: കേരളത്തിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ റെയില്‍വെ വഴി സൗജന്യമായി എത്തിക്കാം. കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധ സംസ്ഥാന സര്‍ക്കാറുകളും സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും കേരളത്തിലേക്ക് വേണ്ടി ശേഖരിച്ച വസ്തുക്കള്‍ സൗജന്യമായി ട്രെയിനുകളില്‍ കേരളത്തിലെത്തിക്കുമെന്നും റെയില്‍വെ അറിയിച്ചു.

കേരളത്തിലേക്ക് 2.8 ലക്ഷം കുടിവെള്ളം എത്തിക്കുമെന്ന് റെയില്‍വെ അറിയിച്ചിരുന്നു. ഇതിന് പുറമെ 8.5 ലക്ഷം ലിറ്റര്‍ ഐആര്‍സിടിസിയുടെ റെയില്‍നീര്‍ കുപ്പിവെള്ളവും കേരളത്തിലേക്ക് എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.