ദില്ലി : റെയില്‍ നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച് റെയില്‍ മന്ത്രാലയം. ശതാബ്ദി, രാജധാനി, തുരന്തോ പ്രീമിയം ട്രെയിനുകളില്‍ നടപ്പിലാക്കിയ ഫ്‌ലെക്‌സി നിരക്ക് വര്‍ദ്ധന പിന്‍വലിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. വിമാനങ്ങളിലേത് പോലെ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്‌പോള്‍ 1.5 ശതമാനം വില വര്‍ദ്ധന മാത്രമാണ് ഉണ്ടാകുന്നത്. ഇത് വിമാനബസ് നിരക്കുകളേക്കാള്‍ കുറവാണെന്നും റെയില്‍വേ അറിയിച്ചു. മറ്റ് ട്രെയിനുകളില്‍ ഫ്‌ലെക്‌സി മാതൃക പരീക്ഷിക്കില്ല. പുതിയ രീതി നടപ്പിലാക്കിയപ്പോള്‍ രണ്ട് ദിവസംകൊണ്ട് 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായി. ആറ് മാസത്തിനുള്ളില്‍ 500 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യമെനന്നും റെയില്‍ വേ അറിയിച്ചു.