Asianet News MalayalamAsianet News Malayalam

യാത്രക്കാരുടെ പ്രതിഷേധം; റദ്ദാക്കിയ മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിച്ചു

railway will resume service passenger memu trains
Author
First Published Dec 21, 2017, 9:44 PM IST

കൊച്ചി: കൊല്ലം-എറണാകുളം പാതയില്‍ നടത്തുന്ന എട്ട് മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയ നടപടി റെയില്‍വേ പിന്‍വലിച്ചു. നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. വെള്ളിയാഴ്ച മുതല്‍ ഈ ട്രെയിനുകള്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നാണ് തീരുമാനം. ഈ മാസം ആദ്യമാണ് എട്ട് ട്രെയിനുകള്‍ രണ്ടുമാസത്തേക്ക് റദ്ദാക്കിയത്. ലോക്കോ ബൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് ട്രയിനുകള്‍ റദ്ദാക്കിയത്. 

22 മുതല്‍ പുനഃസ്ഥാപിച്ച മെമു, പാസഞ്ചര്‍ ട്രെയിനുകള്‍:

1. 66300, കോട്ടയം വഴി പോകുന്ന കൊല്ലം- എറണാകുളം മെമു 

2. 66301, കോട്ടയം വഴി പോകുന്ന എറണാകുളം- കൊല്ലം മെമു  

3.  56387, കോട്ടയം വഴി പോകുന്ന എറണാകുളം- കായംകുളം പാസഞ്ചര്‍ 

4. 56388, കോട്ടയം വഴി പോകുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍ 

5. 66307, കോട്ടയം വഴി പോകുന്ന എറണാകുളം- കൊല്ലം മെമു 

6. 66308, കോട്ടയം വഴി പോകുന്ന കൊല്ലം- എറണാകുളം മെമു 

7. 56381, ആലപ്പുഴ വഴി പോകുന്ന എറണാകുളം- കായംകുളം പാസഞ്ചര്‍ 

8. 56382, ആലപ്പുഴ വഴി പോകുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍ 

Follow Us:
Download App:
  • android
  • ios