കോട്ടയം: കാലവർഷക്കെടുതിയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച (ജൂലൈ 23) ഭാഗിക അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ ചില താലൂക്കുകള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.  

വെള്ളപ്പൊക്കം തുടരുന്നതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. 

ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും നാളെ അവധിയായിരിക്കും. 

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, അടൂർ, താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. ജില്ലയിലെ തിരുവല്ല, അടൂർ, താലൂക്കുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു