ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: തലസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയുടണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ കോഴിക്കോട് താമരശ്ശേരി രാരോത്ത് ജി.എം.എച്ച്.എസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക ഉടന്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി അറിയിച്ചു.
