സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഭുരിഭാഗം നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. നദീതീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിരവധി പേരെയാണ് നദിതീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഭുരിഭാഗം നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. നദീതീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിരവധി പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

പമ്പ നദി കരകവിഞ്ഞ് ഒഴുകുകയാണ്. എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെരിയാറിന്റെ കരകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1250 കുടുംബങ്ങളില്‍ നിന്നായി 4,000ത്തില്‍ അധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.