നാടിന്‍റെ വികസനത്തിന് അത്തരം പദ്ധതികള്‍ ആവശ്യമാണ് ഭൂമി നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കണം
ചെന്നൈ : സേലം ചെന്നൈ നിർദ്ദിഷ്ട ദേശീയപാതയെ പിന്തുണച്ച് രജനീകാന്ത്. നാടിന്റെ വികസനത്തിന് അത്തരം പദ്ധതികള് ആവശ്യമാണ്. കർഷകർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള് കൂടി കണക്കിലെടുത്ത് വേണം പദ്ധതി നടപ്പാക്കാനെന്നും ഭൂമി നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നല്കണമെന്നും രജനീകാന്ത് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ട രജനീകാന്ത് പാർട്ടി എപ്പോള് പ്രഖ്യാപിക്കുമെന്ന് ഇപ്പോള് പറയാനാകില്ലെന്ന് വ്യക്തമാക്കി.
