ചെന്നൈ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയ നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്‍ഡിഎയിലൂടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍.
2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി രജനികാന്ത് മത്സരിക്കും. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷമാത്രമല്ല, വളര്‍ന്നു വരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവിയും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ഇല്ലാതാകുമെന്നും തമളിസൈ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള രജനികാന്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച തമളിസൈ ബിജെപിയുടെ അഴിമതി രഹിത സദ്ഭരണമാണ് രജനിയും മുന്നോട്ട് വയ്ക്കുന്നതെന്നുെ പറഞ്ഞു.
ഡിസംബര്‍ 31 നാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. നിലവില്‍ ഒറ്റയ്ക്ക് നിന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ രജനി ബിജെപിയില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല രാഷ്ട്രീയ നിരീക്ഷകര്‍.
