പതിനെട്ട് വയസ്സ് കഴിഞ്ഞവർക്കും കുടുംബത്തിലെ ഒരംഗത്തിനും മാത്രമേ പാർട്ടി മെമ്പർഷിപ്പ് നൽകുകയുള്ളൂ. കൂടുതൽ സുതാര്യവും സത്യസന്ധവുമായി രീതിയിൽ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നിർദ്ദശങ്ങളെന്ന് ബുക്ക്ലെറ്റിൽ പറയുന്നു. സ്ത്രീകളോടു ബഹുമാനത്തോടെ പെരുമാറണം. എതിരഭിപ്രായം ഉള്ളവരെ അക്രമിക്കരുത്. രാജ്യത്തെ നിയമ വ്യവസ്ഥിതി അംഗീകരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബുക്ക്ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ: മതത്തിന്റെയോ സമുദായത്തിന്റെയോ ചുമതലയുള്ളവർ തന്റെ പാർട്ടിയായ രജനി മക്കൾ മൺട്രത്തിൽ വേണ്ടെന്ന കർശന തീരുമാനവുമായി നടൻ രജനീകാന്ത്. പാർട്ടിയിൽ അംഗമായി ചേരുന്നതിന് പാലിക്കേണ്ട നിർദ്ദേശങ്ങളും യോഗ്യതകളും അടങ്ങിയ ബുക്ക്ലെറ്റും രജനി പുറത്തിറക്കിയിരുന്നു. ഈ ബുക്ക്ലെറ്റിലെ ഏറ്റവും മുഖ്യമായ തീരുമാനമാണിത്. മക്കൾ മൺട്രം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
പതിനെട്ട് വയസ്സ് കഴിഞ്ഞവർക്കും കുടുംബത്തിലെ ഒരംഗത്തിനും മാത്രമേ പാർട്ടി മെമ്പർഷിപ്പ് നൽകുകയുള്ളൂ. കൂടുതൽ സുതാര്യവും സത്യസന്ധവുമായി രീതിയിൽ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നിർദ്ദശങ്ങളെന്ന് ബുക്ക്ലെറ്റിൽ പറയുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി തുണി കൊണ്ടുള്ള പതാകയായിരിക്കും പാർട്ടി ഉപയോഗിക്കുക. പാർട്ടി അംഗങ്ങളുടെ വാഹനങ്ങളിൽ പാർട്ടിക്കൊടി അനുവദിക്കില്ല. റാലികളിലും സമ്മേളനങ്ങളിലും കൊടി കെട്ടിയാൽ പരിപാടി കഴിയുമ്പോൾ തന്നെ അഴിച്ചു മാറ്റേണ്ടതാണ്. പ്രാദേശിക അധികാരികളുടെയോ പൊലീസിന്റെയോ അനുവാദമില്ലാതെ സമ്മേളനങ്ങളോ റാലികളോ സംഘടിപ്പിക്കാൻ പാടില്ല. അതുപോലെ ഇത്തരം അവസരങ്ങളിൽ ഷാൾ, പൂമാല, സമ്മാനം എന്നിവയൊന്നും അനുവദിക്കുന്നതല്ല.
പാർട്ടിയിൽ യുവജന വിഭാഗവും വനിതാവിഭാഗവും കൂടാതെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വ്യവസായികൾക്കും നെയ്ത്തുകാർക്കും അഭിഭാഷകർക്കും സാങ്കേതികവിദഗ്ധർക്കും വിഭാഗങ്ങളുണ്ടായിരിക്കും. ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ പാർട്ടി അംഗങ്ങൾക്കേ നേർക്ക് ഉണ്ടായാൽ അവരെ പാർട്ടിയിൽ പുറത്താക്കും. പിന്നീട് സത്യസന്ധത തെളിയിച്ചതിന് ശേഷം മാത്രമേ പാർട്ടിയിൽ തുടരാൻ സാധിക്കൂ. സ്ത്രീകളോടു ബഹുമാനത്തോടെ പെരുമാറണം. എതിരഭിപ്രായം ഉള്ളവരെ അക്രമിക്കരുത്. രാജ്യത്തെ നിയമ വ്യവസ്ഥിതി അംഗീകരിക്കണം തുടങ്ങിയവയാണ് മറ്റ് പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍.
യുവജന വിഭാഗത്തിന്റെ പ്രായ പരിധി 35 വയസാണ്. അതുപോലെ പാർട്ടിയുടെ സമൂഹമാധ്യമങ്ങളിലെ പാർട്ടിയുടെ ഔദ്യോഗിക പേജിൽ വ്യക്തിപരമായ പരാമർശങ്ങളോ നിർദ്ദേശങ്ങളോ പാടില്ല. രജനിചിത്രങ്ങളുടെ പ്രമോഷൻ വർക്കുകളോ പോസ്റ്ററുകളോ ഡയലോഗുകളോ ഈ പേജിൽ അനുവദിക്കില്ല. ആവശ്യമെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പതിനഞ്ച് ശതമാനം ഇതിന് വേണ്ടി ഉപയോഗപ്പെടുത്താം. രജനിയുെട മക്കൾ മൺട്രം പാർട്ടി തമിഴകത്തെ രാഷ്ട്രീയ സാഹചര്യത്തെ തിരുത്തിക്കുറിക്കുമെന്നാണ് തമിഴ്ജനതയുടെ പ്രതീക്ഷ.
