കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെയും നിയമസഭയിൽ സ്ത്രീ സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നീക്കം

ജയ്പൂര്‍: രാജസ്ഥാൻ നിയമസഭയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. സംവരണം നൽകാൻ തത്വത്തിൽ തീരുമാനിച്ചതായും കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെയും നിയമസഭയിൽ സ്ത്രീ സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നീക്കമെന്നും മുഖ്യമന്ത്രി അശോക് ഗെ‍ഹ്‍ലോട്ട് പറഞ്ഞു. 
എന്നാൽ നിലവിലെ നിയമസഭാ സമ്മേളനത്തിൽ തന്നെ പ്രമേയം പാസാക്കുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു 33 ശതമാനം സ്ത്രീ സംവരണം.