Asianet News MalayalamAsianet News Malayalam

കർഷകർക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെ

സ്വതന്ത്രമായി ഉപയോ​ഗിക്കാവുന്ന വൈദ്യുതിക്ക് പരിധി നിശ്ചയിക്കുമെന്നും പ്രധാനമന്ത്രി വാ​ഗ്ദാനം ചെയ്തത് പോലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.
 

rajasthan chief minister vasundhara raje sindhye announces free electricity for farmers
Author
Rajasthan, First Published Oct 6, 2018, 11:26 PM IST


രാജസ്ഥാൻ: രാജസ്ഥാനിലെ അജ്മീറിൽ നടന്ന ബിജെപി റാലിയിൽ കർഷകർക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെ. ഈ പ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അജ്മീറിലെത്തിയിരുന്നു. കർഷകരുടെ സമാശ്വാസത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. സ്വതന്ത്രമായി ഉപയോ​ഗിക്കാവുന്ന വൈദ്യുതിക്ക് പരിധി നിശ്ചയിക്കുമെന്നും പ്രധാനമന്ത്രി വാ​ഗ്ദാനം ചെയ്തത് പോലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

 മൂല്യവർദ്ധിത നികുതി വെട്ടിച്ചുരുക്കുമെന്നും ഇന്ധന ചെലവ് കുറയ്ക്കുകയും ചെയ്യും. ചീഫ് ഇലക്ഷ്ൻ കമ്മീഷണറുടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുമ്പാണ് ഈ അറിയിപ്പ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. മാതൃകാ മാനദണ്ഡം നടപ്പിലാക്കിയാണ് സർക്കാര്‌ ഈ മാതൃക സ്വീകരിച്ചിരിക്കുന്നത്. കർഷകർക്കായി പ്രത്യേക വായ്പാ സൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി റാലി മധ്യേ പറഞ്ഞു. വസുന്ധര ​രാജെ നടത്തുന്ന നാൽപത് ദിവസത്തെ സൂരജ് ​ഗൗരവ് യാത്രയുടെ സമാപനമായിട്ടാണ് റാലി സംഘടിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios