രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി

First Published 8, Mar 2018, 10:47 AM IST
Rajasthan local body bypolls Congress continues winning spree takes 4 of 6 zila parishad seats
Highlights
  • രാജസ്ഥാനിലെ ജില്ല പഞ്ചായത്ത് കൗണ്‍സിലുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വന്‍ മുന്നേറ്റം

ജ​യ്പു​ർ: രാജസ്ഥാനിലെ ജില്ല പഞ്ചായത്ത് കൗണ്‍സിലുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വന്‍ മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന ആ​റു ജി​ല്ലാ കൗ​ണ്‍​സി​ലുകളില്‍ നാലിടത്ത് കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു.  20 പ​ഞ്ചാ​യ​ത്ത് സ​മി​തി സീ​റ്റു​ക​ളി​ൽ 12 എ​ണ്ണ​ത്തി​ലും ആ​റു മു​നി​സി​പ്പ​ൽ സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 

പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വി​ജ​യം. 

അ​തേ​സ​മ​യം, സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ബി​ജെ​പി​ക്ക് ഒ​രു ജി​ല്ലാ കൗ​ണ്‍​സി​ലി​ൽ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. എ​ട്ടു പ​ഞ്ചാ​യ​ത്ത് സ​മി​തി സീ​റ്റു​ക​ളി​ലും ര​ണ്ടു മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.

loader