വികാസ് ചൗധരി എന്നയാളാണ് ഈ പരാതിയുമായി രംഗത്ത് വന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഈ വിഷയം ചര്‍ച്ചയായതോടെ ഇത് ആദ്യ സംഭവമല്ലെന്നുള്ള വിവരവും പുറത്ത് വന്നു

ജയ്പൂര്‍: വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചയാള്‍ക്ക് മറുപടിയായി ഗര്‍ഭനിരേധന ഉറ അയച്ച് കൊടുത്തതായി ആക്ഷേപം. ഗ്രാമപഞ്ചായത്തിലെ അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉള്‍പ്പെടുത്തി വിവരാവകാശം സമര്‍പ്പിച്ചയാള്‍ക്കാണ് ഗര്‍ഭനിരേധന ഉറ മറുപടിയായി ലഭിച്ചത്.

രാജസ്ഥാനിലെ ഹനുമാന്‍ഗര്‍ഹ് ജില്ലയിലുള്ള ബാരി പഞ്ചായത്തിലാണ് സംഭവം. വികാസ് ചൗധരി എന്നയാളാണ് ഈ പരാതിയുമായി രംഗത്ത് വന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഈ വിഷയം ചര്‍ച്ചയായതോടെ ഇത് ആദ്യ സംഭവമല്ലെന്നുള്ള വിവരവും പുറത്ത് വന്നു.

ഇതേ പഞ്ചായത്തില്‍ സമാന വിവരങ്ങള്‍ വിവരാവകാശം പ്രകാരം ചോദിച്ചപ്പോള്‍ മനോഹര്‍ ലാല്‍ എന്നയാള്‍ക്കും ഗര്‍ഭനിരേധന ഉറ അയച്ച് കൊടുത്തെന്നാണ് പരാതി. ഈ വിഷയം പഞ്ചായത്തില്‍ നേരത്തെ തന്നെ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ വിവരാവകാശത്തിനുള്ള മറുപടി അടങ്ങിയ കവര്‍ തപാല്‍ മുഖേന വന്നപ്പോള്‍ മൊബെെല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയാണ് വികാസ് തുറന്നത്.

ഇതിന് ശേഷം ബാരി പഞ്ചായത്തിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. ഔദ്യോഗിക ജോലികളില്‍ ഉള്‍പ്പെടാത്ത പുറത്തുള്ള ആരോ ആണ് ഇതിന് പിന്നിലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.