തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡിലായ അഡ്വ സി.പി. ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തലിന്റെ പകുതിയില്‍ താഴെ മാത്രമേ ഉദയഭാനു സമ്മതിച്ചിരുന്നുള്ളൂ. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉദയഭാനു നിലവില്‍ ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയിലിലാണ്.