തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസ് പ്രതി സി.പി.ഉദയഭാനു അറസ്റ്റില്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പൂണിത്തറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത് .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജിവിന്റെ കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കൊലപാതക കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്റെ വാദം കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിനും രാജീവിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇവര്‍ അവസാന ഘട്ടത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.