2007 ഡിസംബര്‍ രണ്ടിന് രാത്രി ഒന്നാം പ്രതിയ പീരുമേട് പുതവല്‍തടത്തില്‍ രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരെയും ബലാല്‍സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊച്ചി: പീരുമേട് സ്വദേശികളായ അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി രാജേന്ദ്രെൻറ വധശിക്ഷ ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. 2012 ജൂണ്‍ 20ന് തൊടുപുഴ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഡിവിഷൻബെഞ്ച് ശരിവെച്ചത്. വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവിനും സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു.
2007 ഡിസംബര്‍ രണ്ടിന് രാത്രി ഒന്നാം പ്രതിയ പീരുമേട് പുതവല്‍തടത്തില്‍ രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരെയും ബലാല്‍സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാവുന്ന കുറ്റകൃത്യമായതിനാല്‍ പ്രതി വധശിക്ഷ അര്‍ഹിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. രണ്ടാം പ്രതിയായ ജോമോന്‍ വിചാരണ നേരിടാതെ ഒളിവില്‍ പോയെങ്കിലും 2012 ജൂണിൽ പിടിയിലായി.