രാജേഷ് വധം; ആയുധങ്ങള്‍ കണ്ടെത്തി

First Published 11, Apr 2018, 11:00 PM IST
Rajesh murder weapons found
Highlights
  • റേഡിയോ ജോക്കി രാജേഷിന്‍റെ കൊല
  • ആയുധങ്ങള്‍ കണ്ടെത്തി

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കൊലപാതകത്തിന് തലേന്ന് ക്വട്ടേഷൻ സംഘത്തിലെ അലിഭായി രാജേഷിനെ മടവൂരുള്ള സ്റ്റുഡിയോയിലെത്തി കണ്ടുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മുഖ്യപ്രതി സത്താറിനെ ഖത്തറിൽ  നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

കൊലപാകത്തിന് ശേഷം കരുനാഗപ്പള്ളി കണ്ണേറ്റി പാലത്തിൽ നിന്ന് പ്രതികള്‍ ആയുധം താഴെ എറിഞ്ഞ ശേഷമാണ് ബഗ്ലൂരിലേക്ക് രക്ഷപ്പെട്ടത്. അലിഭായി എന്ന സാലിഹാണ് ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. മുങ്ങൽ വിദ്ഗരുടെ സഹായത്തോടെ ഇന്നു രാവിലെയാണ് രണ്ട് ആയുധങ്ങള്‍ കണ്ടെത്തിയത്. ഖത്തറിലുള്ള സത്താറിൻറെ മുൻ ഭാര്യയും റേഡിയോ ജോക്കി രാജേഷും തമ്മിലുളള അടുപ്പമാണ് ക്വട്ടേഷനിലേക്ക് നീങ്ങിയത്. ഒന്നാം പ്രതി സത്താറാണ് ക്വട്ടേഷൻ നൽകിയത്. രണ്ടാം പ്രതി അലിഭായാണ് മറ്റ് കൂട്ടാളികളെ കണ്ടെത്തിയതും ക്വട്ടേഷൻ നടപ്പാക്കിയതും. എല്ലാ ആസൂത്രണവും വിദേശത്തുനിന്നായിരുന്നു.

പൊലീസ് നടത്തിയ സമ്മ‍ർദ്ദമാണ് അലിഭായ് വിദേശത്തുനിന്നെത്തിയ കീഴടങ്ങാൻ കാരണമെന്ന് എസ്‍പി പറഞ്ഞു. മൂന്നാം പ്രതി അപ്പുണ്ണിക്കുവേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദേശത്തുള്ള സത്താറിൻറെ മുൻ ഭാര്യയെ ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്‍പി പറഞ്ഞു. സത്താറിനെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി ഡിജിപി പറഞ്ഞു. കൊലയാളി സംഘത്തിലുണ്ടായിരുന്ന തൻസീറാണ് മൂന്നാം പ്രതി ഗൂഡോലചനയിൽ പങ്കെടുത്ത യാസിർ, സ്വാതി സന്തോഷ്, സനു എന്നിവരാണ് മറ്റു പ്രതികള്‍.

loader