വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

ദില്ലി:സാമൂഹ്യപ്രവര്‍ത്തകനും ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദ്രര്‍ സച്ചാര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദില്ലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് വൈകുന്നേരം 5.30 ന് സംസ്ക്കാരം നടക്കും. 1985 ആഗസ്റ്റ് ആറുമുതല്‍ 85 ഡിസംബര്‍ 22 വരെ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

ഇന്ത്യയിലെ മുസ്ലീംങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനായി യുപിഎ ഗവര്‍ണ്‍മന്‍റ് നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ ചെയര്‍പേര്‍സനായിരുന്നു രജീന്ദ്ര സച്ചാര്‍. 403 പേജുള്ള റിപ്പോര്‍ട്ടില്‍ മുസ്ലീം കമ്മ്യൂണിറ്റി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിടാനുള്ള ശുപാര്‍ശകളും സമര്‍പ്പിച്ചിരുന്നു.1952 ല്‍ അഭിഭാഷകനായി സേവനം ആരംഭിച്ച സച്ചാര്‍ യുഎന്‍ സബ് കമ്മിറ്റിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ സബ് കമ്മിറ്റിയുടെ അംഗമായിരുന്നു.