ദില്ലി: മാധ്യമങ്ങള്‍ വിഭാഗീയതയുണ്ടാക്കുന്നുവെന്ന വാദം ശരിയല്ലെന്ന് രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ക്കിടെയില്‍ പല വിഷയങ്ങളിലും തര്‍ക്കങ്ങളുണ്ട്. അത് മാധ്യമങ്ങളില്‍ പ്രതിഫലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദില്ലി പ്രസ്‌ക്ലബില്‍ നടന്ന മാധ്യമ സംവാദത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പക്ഷം പിടിച്ച് വാര്‍ത്തകള്‍ കാണുമ്പോഴാണ് മാധ്യമങ്ങള്‍ പക്ഷം പിടിക്കുന്നതായി തോന്നുന്നത്. മാധ്യമസ്ഥാപനങ്ങളില്‍ ഓഹരികളുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ജോലിയില്‍ താന്‍ ഇടപെടാറില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംവാദത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ രാജ് ചെങപ്പ, രഞ്‌ജോയ് ഗുഹ, ശീനിവാസന ജെയ്ന്‍ എന്നിവര്‍ പങ്കെടുത്തു.