തിരുവനന്തപുരം: കെപിസിസി വക്താവ് സ്ഥാനം രാജ്മോഹൻ ഉണ്ണിത്താൻ രാജിവച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന് കൈമാറി .തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ചിലർ സമ്മതിക്കുന്നില്ലെന്ന് രാജിക്കത്തില്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നു. നേരത്തെ കെ.മുരളീധരന് എതിരെ ഉണ്ണിത്താന്‍‌ നിശതമായ വിമര്‍ശനവുമായി വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു.

ഉണ്ണിത്താന്‍റെ വാര്‍ത്ത സമ്മളനത്തിന് ശേഷം മുരളീധരന് പിന്തുണയുമായി എ ഗ്രൂപ്പ് രംഗത്ത് എത്തിയിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന് എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് കത്തയച്ചിരുന്നു . ഉണ്ണിത്താന്‍റെ അഭിപ്രായം പാർട്ടിയുടേതാണോയെന്ന് വ്യക്തമാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പാർട്ടി വക്താവെന്ന നിലയിൽ എന്തും വിളിച്ചുപറയാൻ അനുവദിക്കരുതെന്നും കെസി ജോസഫ് പറഞ്ഞു. മുരളീധരൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.

വിഎം സുധീരനെ തന്‍റെ പ്രസ്താവനകള്‍ കൊണ്ട് സമ്മര്‍ദ്ദത്തിലാക്കാനുള്ള എ ഗ്രൂപ്പ് ശ്രമത്തിന് തടയിടാനാണ് ഉണ്ണിത്താന്‍റെ നീക്കം എന്നാണ് സൂചന. നേരത്തെ വാര്‍ത്ത സമ്മേളനത്തില്‍ കെ കരുണാകരന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാതെ ഗൾഫിൽ പിണറായിക്കൊപ്പം കോൺഗ്രസ് വിമതരുടെ പരിപാടിയിൽ മുരളി എത്തിയെന്നാണ് വിമർശനം. സോളാർ കാലത്ത് ഉമ്മൻചാണ്ടിക്കായി ചാവേറായ കാര്യം കൂടി ഓർമ്മിപ്പിക്കുന്ന ഉണ്ണിത്താന്റെ വിമർശനം എ ക്യാമ്പിലേക്ക് തന്നെ.​

വിമർശനങ്ങൾക്ക് സുധീരൻ മറുപടി നൽകുമെന്ന സൂചന ഉണ്ടായെങ്കിലും കെപിസിസി അധ്യക്ഷൻ ഇന്ന് മാധ്യമങ്ങളെ കണ്ടില്ല. എന്നാൽ രമേശ് എല്ലാ വിമർശനങ്ങളെയും സ്വാഗതം ചെയ്തു