രാജ്നാഥ് സിംഗ് തിരുവനന്തപുരത്ത് പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരമേഖലാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ആഭ്യന്തര സുരക്ഷയും അത് നേരിടുന്ന ഭീഷണിയും പ്രധാന ചര്‍ച്ചയായി. രാജ്യ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ കേരളം ആവശ്യപ്പെട്ടത് പുതിയ ബെറ്റാലിയനും കൂടുതൽ ധനസഹായവും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി വ്യവസായ ഇടനാഴി , വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് പുതിയ ട്രെയിൽ , മത്സ്യ തൊഴിലാളികൾക്ക് ബയോ മെട്രിക് തിരിച്ചറിയൽ കാര്‍ഡ് തുടങ്ങി അന്തര്‍ സംസ്ഥാന ക്ഷേമം മുൻനിര്‍ത്തി 22 പദ്ധതികളാണ് ചര്‍ച്ചയായത്. കേരളത്തെ കൂടാതെ കര്‍ണ്ണാടക തമിഴ്നാട് ആന്ധ്ര പ്രദേശ് പുതുശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് സോണൽ യോഗത്തിൽ പങ്കെടുത്തത്.