കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തി. ബി എസ് എഫിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 1.10 ന് എത്തിയ മന്ത്രിയെ ആലുവ റൂറൽ എസ്പി രാഹുൽ ആർ നായർ,  ഡെപ്യൂട്ടി കളക്ടർ എം.വി. സുരേഷ് കുമാർ, ജില്ല അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർ രഞ്ജിത്ത് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊച്ചിയിൽ നടക്കുന്ന പാർലമെന്‍ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനാണ് രാജ്നാഥ് സിംഗ് എത്തിയത്.