രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.

ദില്ലി: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരാന്‍ ദില്ലി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ പളളികള്‍ക്ക് കത്തയച്ചതിനെക്കുറിച്ചാണ് രാജ്നാഥ് സിംഗിന്‍റെ പ്രതികരണം. 

അതേസമയം, മതപരമായ വിഭാഗീയതകൾ മറന്ന് ഒന്നിച്ചു നിന്നാൽ നാം നിലനിൽക്കുമെന്നും തമ്മിലടിച്ചാൽ നാം തകരുമെന്നും രാജ്നാഥ് സിങ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന പാരമ്പര്യമാണു നമ്മുടേത്. മത സ്വാതന്ത്ര്യം നമ്മുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും ഭാഗമാണെന്നും രാജ്നാഥ് സിങ് പറയുകയുണ്ടായി.