കോടതി ഉത്തരവ് മറികടന്ന് വിവാഹം രാജ്യസഭാംഗം ശശികല പുഷ്പ വിവാഹിതയായി ദിനകരപക്ഷ നേതാക്കള്‍ പങ്കെടുത്തു
ദില്ലി: കോടതി ഉത്തരവ് മറികടന്ന് രാജ്യസഭാ എംപി ശശികല പുഷ്പയും ഡോ.രാമസ്വാമിയും ദില്ലിയില് വിവാഹിതരായി. രാമസ്വാമിയുടെ മുന്വിവാഹബന്ധം നിയമപരമായി വേര്പ്പെടുത്തിയില്ലെന്ന് ചൂണ്ടികാട്ടി ശശികലപുഷ്പയുമായുള്ള വിവാഹം മധുര കുടുംബ കോടതി വിലക്കിയിരുന്നു. ഇത് മറികടന്നാണ് വിവാഹം. രാമസ്വാമിയുടെ രണ്ടാം ഭാര്യ സത്യപ്രിയ നല്കിയ ഹര്ജിയിലായിരുന്നു കോടതി ഉത്തരവ്. എഐഡിഎംകെ ദിനകര പക്ഷ നേതാക്കള് വിവാഹ ചടങ്ങുകളില് പങ്കെടുത്തു
