സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കും
തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. എൽഡിഎഫ് സ്ഥാനാര്ഥികളായ എളമരം കരീമും ബിനോയ് വിശ്വവും യുഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയും ഇന്ന് പത്രിക നല്കും. 12 മണിയോടെയാകും പത്രിക നല്കുക.
എൽഡിഎഫ് മൂന്നാമത്തെ സീറ്റിലേക്ക് സ്ഥാനാര്ഥിയെ നിർത്താൻ തീരുമാനിക്കാത്തതിനാല് വോട്ടെടുപ്പ് ഉണ്ടാകില്ല. പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായ വ്യാഴാഴ്ച മൂവരേയും വിജയികളായും പ്രഖ്യാപിക്കും.
