ദില്ലി: മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസ്സാക്കാൻ ശ്രമിക്കുമെന്ന് പാർലമെൻറികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു. പ്രതിപക്ഷം ബില്ല് മുടക്കാൻ ശ്രമിക്കുന്നു എന്ന് അനന്ത് കുമാർ ആരോപിച്ചു. ബില്ലുമായി മുന്നോട്ടു പോകാൻ ബിജെപി പാർലമെൻററി പാർട്ടിയിൽ ധാരണയായെന്നും അനന്ത് കുമാർ വിശദമാക്കി. എന്നാല്‍ മഹാരാഷ്ട്രയിലെ കലാപം ചർച്ച ചെയ്യണമെന്ന ആവശ്യത്തില്‍ സഭ തടസപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചു.