സര്‍ഗാത്മകതയുടെ വീണ്ടെടുപ്പാണ് യോഗയെന്ന് രാഖി സാവന്ത്
മുംബൈ: യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം ഓര്മ്മപ്പെടുത്തിക്കൊണ്ട് യോഗ ചെയ്യുന്ന ചിത്രങ്ങളുമായി രാഖി സാവന്ത്. ഇന്നലെ മുംബൈയില് നടന്ന യോഗാദിനാചരണത്തില് രാഖി സാവന്തും പങ്കെടുത്തു.

ഓരോ ദിവസവും യോഗ ചെയ്ത് തുടങ്ങണമെന്ന് ആവശ്യപ്പെടുന്ന രാഖി യോഗ മനസിനും ശരീരത്തിനും ഒരു പോലെ ഫലപ്രദമാണെന്നും കൂട്ടിച്ചേര്ത്തു. ഓരോ തവണ യോഗ ചെയ്യുമ്പോഴും നമ്മള് വീണ്ടെടുക്കുന്നത് ഓരോത്തരിലുമുള്ള ആന്തരിക ഊര്ജ്ജമാണെന്ന് രാഖി പറയുന്നു.

സര്ഗാത്മകതയുടെ വീണ്ടെടുപ്പാണ് യോഗാസനങ്ങളിലൂടെ ലഭിക്കുന്നതെന്ന് രാഖി സാവന്ത് മുംബൈയില് പറഞ്ഞു. വിവിധ യോഗാസനങ്ങള് പരിശീലിക്കുന്നതിന്റെ ചിത്രങ്ങള് രാഖി സാവന്ത് പുറത്ത് വിട്ടു. യോഗയുടെ മഹത്വം തിരക്കുപിടിച്ച ജീവിത രീതിയില് ആളുകള് മനസിലാക്കുന്നില്ലെന്ന് രാഖി സാവന്ത് പറയുന്നു.

യോഗയ്ക്കായി നിത്യജീവിതത്തില് അഞ്ച് മിനിട്ടെങ്കിലും നീക്കി വക്കാന് ഓരോരുത്തര്ക്കും സാധിക്കണം. പ്രശ്നങ്ങളെ മറികടക്കാനുള്ള ഉചിതമായ രൂപമാണ് യോഗയെന്ന് രാഖി പറഞ്ഞു.


