അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയിൽ എത്രയും വേഗം രാമക്ഷേത്രം നിർമ്മിക്കണം.  അവിടെ നേരത്തേ രാമക്ഷേത്രം ഉണ്ടായിരുന്നു. ക്ഷേത്രം നിർമ്മിക്കുന്നതോടെ ഹിന്ദു മുസ്ളീം തർക്കം അവസാനിക്കുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. 

ദില്ലി: അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയിൽ എത്രയും വേഗം രാമക്ഷേത്രം നിർമ്മിക്കണം. അവിടെ നേരത്തേ രാമക്ഷേത്രം ഉണ്ടായിരുന്നു. ക്ഷേത്രം നിർമ്മിക്കുന്നതോടെ ഹിന്ദു മുസ്ളീം തർക്കം അവസാനിക്കുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. എന്നാല്‍, മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ആര്‍എസ്എസിന്‍റെ ശ്രമമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 

ആര്‍എസ്എസിന്‍റെ ത്രിദിന പ്രഭാഷണ പരമ്പയ്ക്കിടെയാണ് മോഹന്‍ ഭാഗവത് ഇത് പറഞ്ഞത്. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ദേശീയമായും സ്വത്വപരമായും ഹിന്ദുക്കളാണ്. നമ്മുടെ സംസ്കാരം ഐക്യത്തിന്‍റെതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഗോരക്ഷകരുടെ അക്രമത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഗോരക്ഷകര്‍ ആള്‍ക്കൂട്ട അക്രമണങ്ങളും സംഘർഷവും കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നായിരുന്നു മറുപടി. മറ്റൊരു ചോദ്യത്തിന് ആര്‍എസ്എസ് മിശ്രവിവാഹങ്ങള്‍ക്കെതിരെല്ലായെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.