അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നത് നമ്മുടെ നിശ്ചയദാര്‍ഢ്യമാണ്.സുപ്രീം കോടതിയും ജുഡിഷ്യറിയും രാജ്യവും ക്ഷേത്രവും നമ്മുടെതാണ് നമ്മള്‍ രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യുമെന്നും ബിഹാരി വര്‍മ പറഞ്ഞു.
ലക്‌നൗ: രാമക്ഷേത്ര നിര്‍മ്മാണം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് സുപ്രീം ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവന. സുപ്രീം കോടതി തങ്ങളുടെ കയ്യിലാണെന്നും അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും യു.പി മന്ത്രി മുകുത് ബിഹാരി വര്‍മ്മ പ്രസ്താവിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയയിരുന്നു മുകുത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നത് നമ്മുടെ നിശ്ചയദാര്‍ഢ്യമാണ്.സുപ്രീം കോടതിയും ജുഡിഷ്യറിയും രാജ്യവും ക്ഷേത്രവും നമ്മുടെതാണ് നമ്മള്‍ രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യുമെന്നും ബിഹാരി വര്‍മ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ മന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തി. സുപ്രിം കോടതി നമ്മുടെതാണ് എന്നതു കൊണ്ട് അര്‍ത്ഥമാക്കിയത് രാജ്യത്തെ ജനങ്ങള്‍ എന്നനിലയില്‍ സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നാണ് കോടതി ബി.ജെ.പി യുടെ ഭാഗമാണ് എന്നല്ല ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.