ബാഗ്ലൂര്‍: രാമനും സീതയും ബീഫ് കഴിച്ചിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി നിടുമാമിടി മഠാധിപതി വീരഭദ്ര ചന്നാമല്ല സ്വാമി. യജ്ഞങ്ങള്‍ നടന്നിരുന്ന സമയത്ത് രാമനും സീതയും പശുമാസം കഴിച്ചിരുന്നുവെന്നും സ്വാമി പറഞ്ഞു. വാത്മീകി രാമായണത്തില്‍ ഇക്കാര്യം പ്രതിപാതിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇതിഹാസങ്ങളില്‍ പറയുന്നത് മറന്ന് ആര്‍എസ്എസും ബിജെപിയും ജനാധിപത്യ രാജ്യത്ത് സാംസ്‌കാരിക ഏകാധിപത്യം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും സ്വാമി പറഞ്ഞു. സംഘപരിവാര്‍ പറയുന്നത് എല്ലാ ഹിന്ദുക്കളും ഒന്നാണെന്നാണ്. തൊട്ടുകൂടാത്തതെന്ന് അവര്‍ പറയുന്ന സമുദായത്തെ ഹിന്ദുക്കളില്‍ നിന്നും മാറ്റി നിര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
