തിരുവനന്തപുരം: രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം മറ്റന്നാളേക്ക് മാറ്റി. റെഡ് വളണ്ടിയർ മാർച്ചും മറ്റന്നാളാണ് നടക്കുക. മുഖ്യമന്ത്രിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. രാമചന്ദ്രൻ നായർക്ക് അനുശോചനമർപ്പിച്ച് സമ്മേളനം രാവിലെ കായംകുളത്ത് തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred