റിയാദ്: റംസാന്‍ മാസത്തില്‍ വസ്തുക്കളുടെ ശേഖരം ഉറപ്പാക്കുന്നതിനായി സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി.
എല്ലാ വിധ ഭക്ഷ്യ വസ്തുക്കളുടേയും വില നിലവാരം പ്രദര്‍ശിപ്പിക്കണമെന്നും റംസാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നല്‍കുന്ന പരസ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കലുണ്ടാകാന്‍ പാടില്ലന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം നിര്‍ദേശിച്ചു.
പുണ്ണ്യ മാസത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കളുടെ ശേഖരം ഉറപ്പാക്കുന്നതിനായി വാണിജ്യ നിക്ഷേപ മന്ത്രാലയം സൗദിയിലെങ്ങും പരിശോധന തുടങ്ങി. റംസാനോടനുബന്ധിച്ചു ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതായി ഉറപ്പ് വരുത്തണം. കൂടാതെ എല്ലാ ഇനം ഭക്ഷ്യ വസ്തുക്കളുടെയും ബദല്‍ ഇനങ്ങള്‍ കൂടി സ്ഥാപനങ്ങളില്‍ കരുതണം.
ഭക്ഷ്യവ വസ്തുക്കള്‍ക്ക് കാലവധിയുള്ളതായിരിക്കണം. അതേസമയം വ്യാജമാവാനും പാടില്ല.
എല്ലാ വിധ ഭക്ഷ്യ വസ്തുക്കളുടേയും വില നിലവാരം പ്രദര്‍ശിപ്പിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന വിലയും ഈടാക്കുന്ന വിലയും തമ്മില്‍ വ്യത്യാസം ഉണ്ടാകാനും പാടില്ല. റംസാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നല്‍കുന്ന പരസ്സ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കലുണ്ടാകാന്‍ പാടില്ലന്നും മന്ത്രാലയം നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ പിഴയോടപ്പം സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലംയ മുന്നറിയിപ്പ് നല്‍കി. നിമലംഘനം കണ്ടെത്തുന്ന വേളയില്‍ അതിനെക്കുറിച്ച് 1900 എന്ന നമ്പറില്‍ വിവരം നല്‍കണമെന്നും മന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടു.
