Asianet News MalayalamAsianet News Malayalam

പെരുന്നാൾ അവധി: വിമാനത്താവളത്തില്‍ യാത്രക്കാർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ

Ramadan holiday guidelines for travellers at airport
Author
Doha, First Published Jul 2, 2016, 7:40 PM IST

ദോഹ: പെരുന്നാൾ അവധി പ്രമാണിച്ച് നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് കൂടിയതോടെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ, യാത്രക്കാർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും , യാത്ര സുഗമമാക്കാനും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. യാത്രയുടെ മൂന്ന് മണിക്കൂർ മുമ്പെങ്കിലും   ഓൺലൈൻ ചെക് ഇൻ ചെയ്യാൻ യാത്രക്കാർ തയാറാവണമെന്നും ദീർഘ നേരം ക്യൂവിൽ നിന്നു ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ ഇതു വഴി സാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വിമാനം പുറപ്പെടുന്നതിനു ഒരു മണിക്കൂർ മുൻപ്  ചെക്ക് ഇൻ കൗണ്ടറുകൾ അടക്കുന്നതിനാൽ യാത്രക്കാർ കൃത്യസമയത്ത് ചെക് ഇൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം. ഖത്തർ ഐഡി സ്മാർട്ട്  കാർഡ് സംവിധാനമുള്ള യാത്രക്കാർക്ക്  ഇ  ഗേറ്റ് വഴി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാവും.യാത്ര പുറപ്പെടുന്നതിനു മുമ്പ്  പാസ്സ്പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ്, എക്സിറ് പെർമിറ്റ് തുടങ്ങിയവ പരിശോധിച്ച ഉറപ്പ് വരുത്തണം.താമസ രേഖയുടെ കാലാവധി നാട്ടിൽ നിന്നും തിരിച്ചെത്തുന്നത് വരെ ഉണ്ടെന്നു ഉറപ്പു വരുത്തണമെന്നും അറിയിപ്പിൽ ഓർമപ്പെടുത്തുന്നു.

യാത്രക്കാരെ എയർപോർട്ടിൽ എത്തിക്കുന്നവർ കുറഞ്ഞ സമയം മാത്രമേ പാർക്കിങ് സൗകര്യം ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം ഷട്ടിൽ  സർവിസ് ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളിൽ വാഹനം  പാർക് ചെയ്യാൻ ശ്രദ്ധിക്കണം. ഓൺലൈൻ ചെക് ഇൻ ചെയ്യുന്ന ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ 10 ശതമാനം വിലക്കുറവും അനുവദിച്ചിട്ടുണ്ട്. അതേസമയം, ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ കുറഞ്ഞ നിരക്കിലുള്ള ഇക്കോണമി ക്ലാസ് പ്രൊമോഷൻ  ടിക്കറ്റുകൾക്കു ക്യു മൈൽ സംവിധാനം ഉപയോഗിച്ചു  ഉയർന്ന ക്ലാസ്സിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യം നിർത്തലാക്കി.

എന്നാൽ കൂടിയ നിരക്കിൽ  എടുക്കുന്ന ഇക്കണോമി ടിക്കെറ്റുകളാണെങ്കിൽ  ക്യു മൈൽ സംവിധാനം നേരെത്തെ പോലെ അപ്ഗ്രേഡ് ചെയ്യാൻ കഴിയും. ഏറ്റവും കുറഞ്ഞ  ക്യു മൈൽസ് മുന്നൂറിൽ  നിന്നും 500 ആയും ഉയർത്തിയിട്ടുണ്ട്  ചെറുയാത്രകൾ നടത്തുന്ന യാതക്കാർക്കു ഇതു വളെരയധികം സഹായകമാകുമെന്ന് ഖത്തർ എയർ വേസ് വൃത്തങ്ങൾ അറിയിച്ചു.

Follow Us:
Download App:
  • android
  • ios