വാട്ട്സാപ്പിന് സമാനമായ എല്ലാ ഫീച്ചറുകളും കിംഭോയിലുമുണ്ട്
ദില്ലി: വാട്ട്സാപ്പിന് വെല്ലുവിളിയുമായി ഇറങ്ങിയ ബാബാ രാംദേവിന്‍റെ മെസേജിങ്ങ് ആപ്പ് കിംഭോ പ്ലേ സ്റ്റോറില്‍ കാണാനില്ലെന്ന് ആരോപണം. കിംഭോയെ അവര്‍ വലിച്ചോയെന്നും അതല്ല ഇന്ത്യന്‍ പ്ലേ സ്റ്റോറില് അവയുണ്ടോയെന്നും ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയാണ് ആപ്പ് ലോഞ്ച് ചെയ്തത്. എന്നാല്‍ ഐഒസ് ആപ്പ് സ്റ്റോറില്‍ ഇപ്പോഴും കിംഭോയുണ്ട്. വാട്ട്സാപ്പിന് സമാനമായ എല്ലാ ഫീച്ചറുകളും കിംഭോയിലുമുണ്ട്. ഓഡിയോ, ഫോട്ടോസ്, വീഡിയോ, സ്റ്റിക്കേഴ്സ്, കുക്കീസ്, ലൊക്കേഷന്‍, ജിഫ്, ഡൂഡില്ർ തുടങ്ങിയവയൊക്കെ കിംഭോയിലൂടെ ഷെയര്‍ ചെയ്യാന്‍ കഴിയും.
