വി എസ് അച്യുതാനന്ദന്‍റെ ഉപദേശം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്വാഗതം ചെയ്തു. ന്യായമായി ചിന്തിക്കുന്ന ആര്‍ക്കും അങ്ങനെയെ പറയാന്‍ കഴിയൂ. സമരം അവസാനിപ്പിക്കാന്‍ സഹിഷ്ണുതയോടെ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.. സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്ബിടി-- എസ്ബിഐ ലയനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത്. എംഎല്‍എമാരുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.