നോട്ട് പിൻവലിക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനം കനത്ത ശിക്ഷ നൽകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാർ ഓഫീസുകൾ പിക്കറ്റ് ചെയ്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റുവരിച്ചു. ശമ്പള വിതരണത്തിന്റെ നാലാം ദിവസവും ട്രഷറികളിലേക്ക് ആവശ്യപ്പെട്ട മുഴുവൻ പണവും ആർബിഐ നൽകിയില്ല.

നോട്ട് പിൻവലിക്കലിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കേന്ദ്ര സർ‍ക്കാർ ഓഫീസുകൾ കോൺഗ്രസ് പിക്കറ്റ് ചെയ്ത്. എറണാകുളത്ത് വിഎം സുധീരനും കോട്ടയത്ത് ഉമ്മൻചാണ്ടിയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും സമരം ഉദ്ഘാടനം ചെയ്തു.
 
അവധി ദിവസത്തിന് ശേഷം ട്രഷറികളിൽ രാവിലെ മുതൽ നല്ല തിരക്കായിരുന്നു. തുടർച്ചയായ നാലാം ദിവസവും ആവശ്യപ്പെട്ട തുക ആ‍ർബിഐ നൽകിയില്ല. 72.44 കോടി ആവശ്യപ്പെട്ട സ്ഥആനത്ത് രാവിലെ കിട്ടിയത് 44.87 കോടി. പലയിടത്തും പെൻഷൻ കിട്ടാതെ ജനം മടങ്ങി.