രാജ്യസഭാ സീറ്റ് വീഴ്ച സമ്മതിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ വീഴ്ച സമ്മതിച്ചെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. കെപിസിസി നേതൃയോഗത്തിലാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമതി യോഗത്തില്‍ രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല സമ്മതിച്ചിരുന്നു. ഇനി നിര്‍ണ്ണായക തീരുമാനം എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും ഇന്നലെ ചെന്നിത്തല പറഞ്ഞിരുന്നു.