തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേസുമായി പോകുന്ന പരിപാടി വി.എസ്. അവസാനിപ്പിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഎസ്സിനെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാക്കുന്നത് ഒതുക്കലാണ്. മുന്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും സെക്രട്ടേറിയറ്റില്‍ ഉറങ്ങുകയാണ്. വിഎസ്സിനായി നിയമഭേദഗതി നടത്തുന്നതു ജനവഞ്ചനയെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.