തിരുവനന്തപുരം: സിപിഎമ്മും സംഘപരിവാറും ആയുധങ്ങള്‍ താഴെയിടാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആക്രമണമാണ് സിപിഎം നടത്തുന്നത്.

കേന്ദ്ര സര്‍ക്കാറിന്‍റെ പിന്തുണയോടെ ബിജെപിയും ആക്രമണം നടത്തുന്നു. രണ്ടു കൂട്ടരും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തണം. യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ അല്ല നിയമനിർമാണം. ആചാരങ്ങൾ സംരക്ഷിക്കപ്പെടണംനിയമനിർമാണം മാത്രമാണ് ശബരിമല പ്രശ്നപരിഹാരത്തിന് മാർഗമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

ആർഎസ്എസ്‌ ക്ഷീണിക്കുമ്പോൾ വളരാൻ അവസരം നൽകുന്നത് മുഖ്യമന്ത്രിയും സിപിഎമ്മും ആണ്.  ഇതിൽ മുഖ്യമന്ത്രി പിടിവാശി ഒഴിവാക്കണം. യുഡിഎഫ് ശക്തമായ പ്രത്ഷേധവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.