തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കസ്റ്റഡി മരണങ്ങള്‍ നിത്യസംഭവമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത കാലത്തായി തലശേരിയിലും, വണ്ടൂരിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാതിരുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ കസ്റ്റഡിയിലെടുത്ത ഷഹീര്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പിപ്പെട്ടു. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.