സംസ്ഥാനത്ത് ഭരണം പൂര്‍ണ്ണമായും നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോയ ശേഷം മന്ത്രിസഭായോഗം ചേര്‍ന്നിട്ടില്ലെന്നും സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പൂര്‍ണ്ണമായും നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോയ ശേഷം മന്ത്രിസഭായോഗം ചേര്‍ന്നിട്ടില്ലെന്നും സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഭരണഘടനാ പ്രതിസന്ധിയെന്നും ചെന്നിത്തല. മന്ത്രിസഭായോഗം ചേരുന്നില്ല എന്നത് സംബന്ധിച്ച ഉത്തരവില്‍ അവ്യക്തതയുണ്ട്. മിനിറ്റ്സില്‍ ഒപ്പിടാന്‍ ഇ.പി.ജയരാജന് പറ്റില്ല. ജയരാജന് ചുമതല നല്‍കിയതില്‍ പാര്‍ട്ടിയില്‍ അനിഷ്ടമുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.