തിരുവനന്തപുരം: ബ്രൂവറി അനുമതിയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ്. കിൻഫ്രയിൽ പവർ ഇൻഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നിൽ സിപിഎം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

ഒരു പദ്ധതിയുടെ മാനേജർ ഇയാൾ തന്നെ ആണെന്നും ചെന്നിത്തല പറഞ്ഞു. കോലിയക്കോട് കൃഷ്ണൻ നായരുടെ മകനും കിൻഫ്രയിലെ പ്രോജക്ട് മാനേജരുമായ ടി. ഉണ്ണികൃഷ്ണനെതിരെയാണ് ചെന്നിത്തലയുടെ ആരോപണം. 

അതേസമയം അപേക്ഷ ലഭിച്ചാൽ ഇനിയും ബ്രൂവറികൾ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറികൾ അനുവദിക്കുന്നതിൽ അപാകതയില്ല. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണിത്. ചായക്കടക്ക് അനുമതി ലഭിച്ചാൽ പഞ്ചായത്തുകൾ പരിഗണിക്കാറില്ലേ എന്നും ജയരാജന്‍ കണ്ണൂരിൽ പറഞ്ഞു.