തിരുവനന്തപുരം: അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദം. സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നാണ് പരാതി. 

രാഷ്ട്രപതി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഉദ്യോഗസ്ഥരടക്കം സ്വീകരിച്ചു കഴിഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വീകരിക്കാൻ അവസരം ലഭിച്ചതെന്നാണ് പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല രാഷ്ട്രപതിയ്ക്ക് പരാതി നൽകുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ആലപ്പുഴ എൻ‌ടിപിസിയുടെ ഹെലിപ്പാഡിൽ രാഷ്ട്രപതി വിമാനമിറങ്ങിയപ്പോഴാണ് സംഭവം.