തിരുവനന്തപുരം: ഇടത് മുന്നണി കലഹമുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയുടെ കെട്ടുറപ് തന്നെ ഇല്ലാതായി. സമരം നിരോധിച്ച രാഷ്ട്രപതി ഭവന് മുന്നില്‍ വരെ ഇടത് മുന്നണി ഭരണത്തിന് കീഴെ പ്രക്ഷോഭം നടന്നിട്ടുണ്ട്. ഡിജിപി ഒഫീസിന് മുന്നിലെ സമരം കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച സംഭവിച്ചു.

രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി വച്ചതില്‍ തെറ്റ് പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു എന്നാല്‍ ഉപദേശകനായി ഇത്രയും പേരുണ്ടായിട്ടും ഗുണപരമായ മാറ്റമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.